കറന്റില്ലാത്തപ്പോള്‍ കെ.എസ്.ഇ.ബി യിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്തില്ലെങ്കില്‍ ഉപഭോക്താക്കള്‍ എന്താണ് ചെയ്യേണ്ടതെന്ന് കളക്ടര്‍ ബ്രോ പറഞ്ഞ്തരുന്നു
ജനങ്ങള്‍ നേരിടേണ്ടിവരുന്ന രൂക്ഷമായ പ്രശ്നമാണ് അടിക്കടിയുള്ള കറന്റ് കട്ടിംഗ്. ചിലസമയങ്ങളില്‍ കട്ടിംഗ് മണിക്കൂറുകളോളം നീണ്ട്പോകാറുണ്ട്. ഈ പ്രതിസന്ധികളില്‍ പലപ്പോഴും നമ്മള് കെ.എസ്.ഇ.ബി.ഓഫീസിലേക്ക് വിളിക്കുമ്പോള്‍ നമ്മുടെ കോളുകള്‍ അറ്റന്റ് ചെയ്യാറില്ല. ചിലപ്പോള്‍ ആളുകള്‍ ഇല്ലാത്തതാവം കാരണം. എന്തുതന്നെയായാലും അതിനൊരു പരിഹാരമാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ പൊതുജനങ്ങള്‍ക്ക് നല്കുന്ന നിര്‍ദേശം.
ഇനി അങ്ങിനെ സംഭവിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങള്‍ നിങ്ങളുടെ വൈദ്യുതി കണ്‍സ്യൂമര്‍ നമ്പര്‍ ഓര്‍മിക്കുക. നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നോ ലാന്ഡ്ഫോണ് നമ്പറില്‍ നിന്നോ 1912 എന്ന നാലക്ക നമ്പറിലേക്ക് തിരുവനന്തപുരത്തേക്ക് വിളിക്കുക. ഫോണില്‍ നിന്നുളള നിര്‍ദേശമനുസരിച്ച് കസ്റ്റമര്‍ കെയര്‍ എക്സിക്യുട്ടീവുമായി സംസാരിക്കാന്‍ ‘9’ അമര്‍ത്തുക. 9 അമര്‍ത്തുന്നതിന് മുമ്പായി നിര്‍ദേശിക്കപ്പെടുന്ന ഒരു നമ്പറും നിങ്ങള്‍ അമര്‍ത്തേണ്ടതില്ല,അവിടെ നിന്നും നിങ്ങളുടെ കണ്‍സ്യൂമര്‍ നമ്പര്‍ ചോദിക്കും അപ്പോള്‍ പറഞ്ഞു കൊടുക്കുക,ഉടനെ നിങ്ങളെ തിരിച്ചു വിളിച്ച് കറന്റില്ലാത്ത കാരണം, കറന്റ് വരുന്ന സമയം ഇതൊക്കെ വിശദമായി പറഞ്ഞുതരും
റിസീവര്‍ താഴെ എടുത്ത് വെച്ച് സുഖം കൊളളുന്നവരെ വിളിച്ച് നിങ്ങളും അവരും ഇനി ബുദ്ധിമുട്ടേണ്ടതില്ല,കേരളത്തിലുളള എല്ലാവരും 1912 എന്ന ഈ നാലക്ക നമ്പര്‍ തന്നെയാണ് വിളിക്കേണ്ടത്. ദയവായി ഈ നമ്പര്‍ എല്ലാവരിലേക്കും എത്തിക്കുക
Post Your Comments