Kerala

നല്ല ഭരണം : കേരളം ഒന്നാമത്

ബംഗലൂരു: ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനം കേരളമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബംഗലൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ നടത്തിയ പഠനത്തിലാണ് കേരളം ഒന്നാമതെത്തിയത്. അയല്‍ സംസ്ഥാനമായ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ കര്‍ണാടക മൂന്നാം സ്ഥാനത്തും മഹാരാഷ്ട്ര നാലാം സ്ഥാനത്തും ഗുജറാത്ത് അഞ്ചാമതും ഇടംപിടിച്ചു.

സംസ്ഥാനങ്ങളുടെ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം മുതലായവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. പരമ്പരാഗതമായി സ്ത്രീകൾക്കുള്ള ഉയർന്ന സ്ഥാനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എന്നിവയാണ് കേരളത്തിന്‌ തുണയായത്.

shortlink

Post Your Comments


Back to top button