മനാമ: കാമുകിയുടെ ചിത്രം അബദ്ധത്തില്‍ ഭാര്യയ്ക്കയച്ച യുവാവ് പുലിവാല് പിടിച്ചു. ചിത്രം ലഭിച്ചതിനെത്തുടര്‍ന്ന് സംശയം തോന്നിയ ഭാര്യ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും കാമുകിയുടെ കൂടുതല്‍ ചിത്രങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളും കണ്ടെത്തുകയും ചെയ്തു. ഒടുവില്‍ വിവാഹമോചനത്തിനു കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യ.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ യുവതിയുമായി പ്രണയത്തിലായിരുന്നു ഭര്‍ത്താവ്. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ച ഭാര്യ വിവാഹമോചനത്തിനും രണ്ട് വയസുള്ള തന്റെ മകളെ വിട്ടുകിട്ടുന്നതിനും സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹമോചനത്തിന് ഭര്‍ത്താവ് തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണില്‍ മറ്റ് ചില യുവതികളുടേയും ചിത്രങ്ങള്‍ കണ്ടുവെന്നും ഭര്‍ത്താവിന്റെ അടിക്കടിയുള്ള വിദേശ സന്ദര്‍ശനത്തിന് പിന്നില്‍ നിരവധി അവിഹിത ബന്ധങ്ങലാണെന്നും അവര്‍ ആരോപിക്കുന്നു.
Post Your Comments