തലശേരി: ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് എംഇഎസ് കോളജിലെ ബിബിഎം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഷുഹൈലിനെ (20) യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് സുഹൃത്തിനെ കാണാന്‍ പോയ ഷുഹൈല്‍ ബൈപ്പാസ് റോഡിലെ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. വീട്ടിലെത്തിയ ഷുഹൈല്‍ രാത്രിയോടെ ഛര്‍ദ്ദിച്ച് അവശനാകുകയായിരുന്നു. ഇയാളുടെ സുഹൃത്ത് പെരിങ്ങത്തൂര്‍ സ്വദേശിയായ ഫായിസിനും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി വൈദ്യസഹായം തേടിയിട്ടുണ്ട്.
Post Your Comments