NewsIndia

വ്യാജസ്ഥാപനങ്ങളുടെ സൈ്വരവിഹാരം: സ്മൃതി ഇറാനിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി : സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വ്യാജസ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് മാനവശേഷി മന്ത്രി സ്മൃതി ഇറാനി രാജ്യസഭയില്‍ വ്യക്തമാക്കി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ വ്യവസ്ഥകള്‍ നിര്‍ദേശിച്ച് കെ.കെ.രാഗേഷ് കൊണ്ടുവന്ന സ്വകാര്യബില്ലിന്റെ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫീസ് നിയന്ത്രണത്തിനായി ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ ശുപാര്‍ശകള്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. സമിതിയുടെ ശുപാര്‍ശകളും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയിലെ കച്ചവടവത്ക്കരണത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ രാഗേഷ് ബില്‍ പിന്‍വലിച്ചു.

വിദ്യാഭ്യാസ മേഖലയുടെ വാണിജ്യവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റേയും ജുഡീഷ്യറിയുടേയും ഭാഗത്ത്‌നിന്നുണ്ടാകുന്നത്. എന്നാല്‍ തൊഴില്‍മേഖലയുമായി ബന്ധമില്ലാത്ത കോഴ്‌സുകളായതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം താല്‍പ്പര്യപ്പെടാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രോസ്‌പെക്ട്‌സില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍ക്കും എ.ഐ.സി.ടി.ഇക്കും, യു.ജി.സിക്കും ് പരാതി നല്‍കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളുടേയും വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

shortlink

Post Your Comments


Back to top button