Kerala

ദുര്‍ഗാദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് മേജര്‍ രവി

കൊച്ചി: ദുര്‍ഗാദേവിയെ ആക്ഷേപിച്ച ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് സംവിധായകന്‍ മേജര്‍ രവി. ദുര്‍ഗാ ദേവിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്‌കാരമാണ്. ഇത്തരത്തില്‍ സംസ്‌കാരം ഉള്ളവര്‍ക്ക് സ്വന്തം അമ്മയെപ്പറ്റി പറഞ്ഞാലും കുഴപ്പമില്ലെന്നും മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും മേജര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെ ദുര്‍ഗ ദേവിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഏഷ്യനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പാര്‍ലമെന്റ് പ്രസംഗത്തക്കെുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു സിന്ധു സൂര്യകുമാറിന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് സിന്ധുവിനെതിരെ ഫോണിലൂടെയും അല്ലാതെയും ഭീഷണിയുണ്ടായിരുന്നു. സിന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button