Kerala

എയര്‍കേരള : നിലപാട് വ്യക്തമാക്കി മന്ത്രി കെ.സി.ജോസഫ്

തിരുവനന്തപുരം : നിലവിലുള്ള വ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിക്കുന്ന പക്ഷം എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുടര്‍നടപടി കള്‍ സ്വീകരിക്കുമെന്ന് നോര്‍ക്കാ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

രാജ്യാന്തര സര്‍വ്വീസ് നടത്തണമെങ്കില്‍ ആഭ്യന്തര സര്‍വ്വീസ് സെക്ടറില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും സ്വന്തമായി 20 വിമാനങ്ങളും വേണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതായാണ് അറിയുന്നത്. 2006ല്‍ തുടക്കംകുറിച്ച പദ്ധതിയാണ് എയര്‍ കേരള എന്ന ആശയം. സംസ്ഥാന സര്‍ക്കാര്‍ എയര്‍ കേരള പദ്ധതി നടപ്പാക്കുന്നതില്‍ ഇതിനകം വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. അടുത്തകാലത്തായി എയര്‍ലൈന്‍ പോളിസിയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കുന്നതുള്‍പ്പെടെ യുള്ള ആവശ്യം വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രം ഇളവുകള്‍ അനുവദിക്കാന്‍ തയ്യാറായാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button