Kerala

രണ്ടു ദശാബ്ദമായി വിദേശത്ത് ജയിലില്‍ കഴിഞ്ഞ നാരായണേട്ടനെ നാട്ടിലെത്തിച്ചു

എടപ്പാള്‍ : 21വർഷമായി നാടും വീടും ബന്ധുമിത്രാദികളേയും കാണാൻ കഴിയാതെ സൗദി അറേബ്യയിലെ റിയാദിൽ കേസും കോടതിയും ജയിലുമായി കഴിഞ്ഞിരുന്ന മലപ്പുറം ജില്ലയിലെ എടപ്പാൾ വട്ടംകുളം കുറ്റിപ്പാല സ്വദേശി മങ്ങാരത്ത് നാരായണൻ നാട്ടിൽ എത്തി. ഇപ്പോൾ നാരായണേട്ടന് 57 വയസ്സ് . പ്രായമായ അമ്മയും, ഭാര്യയും മകനും,ഭിന്നശേഷിക്കാരായ സഹോദരിമാരും,സഹോദരൻമാരുമടങ്ങിയ ഒരു വലിയ കുടുംബത്തിന്റ കണ്ണീരിൽ കുതിർന്ന നീണ്ട 21വർഷത്തെ കാത്തിരിപ്പിന് അറുതി വരുത്തിയാണ് നാരായണൻ നാട്ടിലെത്തിയത്


.തന്റേതല്ലാത്ത കാരണത്താൽ അഞ്ച് കൊല്ലം ജയിൽ ശിക്ഷയും പതിനാറ് വർഷം കേസുമായി കോടതി കയറി ഇറങ്ങുകയും ചെയ്ത നാരായണന്‍ ചില സന്നദ്ധ സംഘടനകളുടെയും വിദേശ കാര്യ വകുപ്പിന്റെയും സഹായത്തോടെയാണ് നാരായണന്‍ നാട്ടിലെത്തിയത്.

നിസ്വാര്‍ഥമായ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ പോലും അംഗീകാരം പിടിച്ചുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് ഒരു മലയാളിക്ക് കൂടി തുണയായത്.. ഇരുപത്തി രണ്ട് വര്‍ഷമായി നാട്ടിലെത്താനാകാതെ സൗദിയില്‍ കുടുങ്ങിയ മലപ്പുറം എടപ്പാള്‍ സ്വദേശി നാരായണനാണ് സുരക്ഷിതമായി നാട്ടിലെത്തിയത്. സമന്വയ ഉള്‍പ്പെടെയുള്ള സംഘടനകളും നാരായണന്റെ മോചനത്തിനായി പരിശ്രമിച്ചു.ഇരുപത്തിമൂന്നു വര്‍ഷത്തിലെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിനു അന്ത്യം കുറിച്ച് നാട്ടില്‍ എത്താന്‍ സഹായിച്ച സുഷമാ സ്വരാജിനെ നാരായണന്‍ തന്‍റെ നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button