Kerala

പോലീസ് നടത്തുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ് : കുമ്മനം രാജശേഖരന്‍

കൊട്ടാരക്കര : കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്‍ ആക്രമണം എന്ന പ്രചാരണത്തിന്റെ മറവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കടുത്ത മനുഷ്യാവകാശലംഘനമാണ് പോലീസ് നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന കോട്ടാത്തല വിജയവിലാസത്തില്‍ ഭാരതി (76), ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി അമ്പലക്കര രമേശിന്റെ ഭാര്യ അമ്പലക്കര വൃന്ദാവനത്തില്‍ മായ എന്നിവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുമ്മനം രാജശേഖരന്.

കോണ്‍ഗ്രസ്സും പോലീസും ചേര്‍ന്ന് നടത്തിയ ആസൂത്രിത നാടകമാണ് പോലീസ് സ്റ്റേഷന്‍ ആക്രമണം എന്ന പ്രചാരണമെന്ന് കുമ്മനം ആരോപിച്ചു. രണ്ടുപേര്‍ക്കൊപ്പം ബൈക്കില്‍ പോയി എന്നത് പെറ്റിക്കേസെടുക്കാവുന്ന സംഭവം മാത്രമാണ്. ആര്‍.എസ്.എസ്. പ്രചാരകനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയും പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജും തുടര്‍ന്ന് കല്ലേറും നടക്കത്തക്കരീതിയില്‍ സംഭവം പോലീസ് ഉദ്യോഗസ്ഥര്‍ മാറ്റുകയായിരുന്നു.

കൊട്ടാരക്കര എസ്.ഐ.യെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ ഡി.ജി.പി. തയ്യാറാകണം. ഇയാളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണം. പോലീസ് സേനയ്ക്ക് നാണക്കേടാണ് കൊട്ടാരക്കര എസ്.ഐയെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ഇതിനെതിരെ വരുംദിവസങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീസംരക്ഷണ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനും വനിതാവകാശ കമ്മിഷനും പ്രശ്‌നത്തില്‍ ഇടപെടണം. കൊട്ടാരക്കരയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്കും ഐ.ജിക്കും പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിക്കും നിവേദനം നല്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button