NewsIndia

പോയവര്‍ഷം സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നും റെയില്‍വേ രക്ഷപെടുത്തിയ അശരണരായ കുട്ടികളുടെ എണ്ണം അവിശ്വസനീയം!

കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്‍റെയും റെയിൽവേയുടെയും സംയുക്തമായ പ്രവർത്തനത്താൽ 2015 ഇൽ മാത്രം 7575 കുട്ടികളെ ട്രെയിനിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും രക്ഷപെടുത്തിയതായി ഇന്ന് ലോകസഭയിൽ ചോദ്യത്തിന്‍റെ മറുപടിയായി റെയിൽവേയുടെ ചുമതലയുള്ള മനോജ്‌ സിൻഹ പറഞ്ഞു. വീട്ടിൽ നിന്നും ഒളിച്ചോടിയവരും കാണാതായവരും തട്ടിക്കൊണ്ടു പോന്നവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

സ്റ്റേഷൻ മാസ്റ്ററും റെയിൽവേ പോലീസും TTR ഉം എല്ലാവരും ഇവരെ രക്ഷപെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. രക്ഷപെടുത്തിയ കുട്ടികളെ ചൈൽഡ് റെസ്ക്യൂ ഹോമുകളിൽ ആക്കുകയും അവരുടെ രക്ഷിതാക്കളെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.182 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചാൽ റെയിൽവേ വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button