ഇസ്ലാമാബാദ്: സുരക്ഷ സംബന്ധിച്ച് രേഖാമൂലം ഉറപ്പു നല്കിയാല് മാത്രം ട്വന്റി ട്വന്റി ലോക ചാമ്പ്യന്‍ഷിപ്പിന് ടീമിനെ അയച്ചാല്‍ മതിയെന്ന് പാകിസ്ഥാന് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ടൂര്‍ണ്ണമെന്റില്‍ പാകിസ്ഥാന് കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം മുറുകി.
ഇന്ത്യയില്‍ നിന്ന് ഒരുറപ്പ് കിട്ടാതെ ടീമിനെ അയയ്ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പാക് ആഭ്യന്തരമന്ത്രി നിസാര്‍ അലി ഖാന് വ്യക്തമാക്കി. അതേസമയം ആസാമില്‍ നടത്തിയ അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കെല്ലാം തന്നെ ഉണ്ടായിരുന്ന സുരക്ഷ ഇത്തവണയും ഉണ്ടാകുമെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. എല്ലാ സുരക്ഷാ സജ്ജീകരണങ്ങള്‍ ഉറപ്പുനല്‍കിയിട്ടും അവര്‍ വരാന്‍ തയ്യാറാകുന്നില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ ആലോചിയ്ക്കേണ്ടി വരുമെന്നും വികാസ് സ്വരൂപ് പറഞ്ഞു.
മൊഹാലിയിലും കൊല്‍ക്കത്തയിലുമായാണ് പാകിസ്ഥാന്റെ മല്‍സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. അനിശ്ചിതത്വം തുടരുന്നതിനാല്‍ പാക് ക്രിക്കറ്റ് ടീം ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്.
Post Your Comments