ആണ്‍കുട്ടികള്‍ക്കായാലും പെണ്‍കുട്ടികള്‍ക്കായാലും ഹെയര്‍സ്‌റ്റൈല്‍ പ്രധാനപ്പെട്ട കാര്യമാണ്. ചുരുണ്ട മുടി ഇപ്പോള്‍ വലിയ ഫാഷനാെണങ്കിലും നല്ല മിനുസമുള്ള കോലന്‍ മുടിയോട് വല്ലാത്തൊരു ആകര്‍ഷണമാണ് എല്ലാവര്‍ക്കുമുള്ളത്. സ്‌ട്രെയ്റ്റന്‍ ചെയ്ത് മുടിയങ്ങ് നീട്ടിയിടാന്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഉല്‍സാഹിക്കാറുണ്ട്. പക്ഷേ തടസമായി നില്‍ക്കുന്നത് പണമാണ്. പെര്‍മനന്റ് സ്‌ട്രെയ്റ്റിനായി 3000 രൂപയ്ക്ക് മുകളില്‍ ഈടാക്കും പ്രമുഖ ബ്യൂട്ടി പാര്‍ലറുകളെല്ലാം. എന്നാല്‍ ഇതിന് ശേഷം മുടി ജീവനുള്ളതായി തോന്നുമോയെന്നത് ബ്യൂട്ടീഷന്‍മാരുടെ ഗുണമേന്‍മ അനുസരിച്ചിരിക്കും.
പിന്നെ ഡ്രെയറും, സ്‌ട്രെയ്റ്റ്‌നറുമെല്ലാം മുടി നശിപ്പിക്കുമെന്നതും എല്ലാര്‍ക്കും അറിയാം. ഈ പേടികളെല്ലാം സ്‌ട്രെയ്റ്റനിംഗില്‍ നിന്ന് പലരെയും അകറ്റി നിര്‍ത്തുന്ന കാരണങ്ങളാണ്. അപ്പോള്‍ വീട്ടില്‍ വെച്ച് തികച്ചും പ്രകൃതിദത്തമായ രീതികളില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ കഴിഞ്ഞാലോ!.
അടുക്കളയ്ക്ക് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയും. ചില അടുക്കള വസ്തുക്കള്‍ക്ക് മുടി നശിപ്പിക്കാതെ സ്‌ട്രെയ്റ്റനിംഗ് ചെയ്യാനാകും. തേങ്ങപ്പാലും നാരങ്ങ നീരും വിനാഗിരിയുമെല്ലാം അത്തരത്തില്‍ ചിലതാണ്. പൊടിക്കൈകള്‍ ഇതാ…
1.നാരങ്ങ നീരും തേങ്ങാപ്പാലും
നാരങ്ങനീരും തേങ്ങാപ്പാലും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഇതൊരു ക്രീം കണ്ടീഷനറായി പ്രവര്‍ത്തിക്കും. തലമുടിയില്‍ നന്നായി തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ട് വട്ടം ഇത് ചെയ്യുന്നത് മുടിയെ നിവര്‍ത്തിയെടുക്കാന്‍ സഹായിക്കും
2.പഴം, തൈര്, തേന്‍, ഒലീവ് ഓയില്‍
രണ്ട് വാഴപ്പഴം നന്നായി ഉടച്ചെടുക്കുക. ഒരു സ്പൂണ്‍ തേനും, തൈരും, ഒലിവെണ്ണയും ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് 30 മിനിട്ട് ഫ്രിഡ്ജില്‍ വെയ്ക്കുക. ഈ മിശ്രിതം തലയില്‍ തേച്ച ശേഷം ഒരു തുണി ഉപയോഗിച്ച് തലമൂടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക
3.മുട്ടയും ഒലിവെണ്ണയും
രണ്ട് മുട്ട ഒലിവെണ്ണയുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. ഇത് മുടി സ്‌ട്രെയ്റ്റ് ചെയ്യുമെന്ന് മാത്രമല്ല, മൃദുത്വമുള്ളതാക്കുകയും ചെയ്യും
4.വിനാഗിരി
മുടി നനച്ചതിന് ശേഷം ഒരു കപ്പ് വെള്ളത്തില്‍ രണ്ട് മൂന്ന് തുള്ളി വിനാഗിരി ഒഴിച്ച് തലമുടി ഇഴകളില്‍ നന്നായി തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം നല്ല വെള്ളത്തില്‍ കഴുകി കളയുക. മുടി നിവര്‍ത്തുമെന്ന് മാത്രമല്ല തിളക്കമുള്ളതാക്കാനും വിനാഗിരിക്ക് കഴിയും.
ദൂഷ്യഫലങ്ങളില്ലാത്തതിനാല്‍ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ് ഈ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍
Post Your Comments