മനാമ : ബഹ്‌റിനില്‍ പൊതുജനങ്ങള്‍ ജാഗരൂകരാകാന്‍ നിര്‍ദ്ദേശം. മഴയ്ക്ക് സാധ്യതയുള്ളതിനാലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഈര്‍പ്പത്തിന്റെ അംശമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണങ്ങുന്നത് വരെ ഉപയോഗിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴ ഉണ്ടാവുകയാണെങ്കില്‍ വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാല്‍ അത്യാവശ്യമുള്ള വസ്തുവകകള്‍ വീടിന്റെ രണ്ടാം നിലയിലേയ്ക്ക് മാറ്റുവാനും, വൈദ്യുതി ബന്ധം വിച്ഛേദിക്കാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
അപകട സാഹചര്യങ്ങളില്‍ 999 എന്ന എമര്‍ജന്‍സി ഹോട്ട് ലൈന്‍ നമ്പരില്‍ വിളിക്കുവാനാണ് അധികൃതരുടെ നിര്‍ദ്ദേശം.സാവധാനം വണ്ടിയോടിക്കാനും , വെള്ളത്തിന്റെ ആഴം അറിയാത്ത സ്ഥലങ്ങളിലൂടെ ഇരുട്ടിയ സമയങ്ങളില്‍ വണ്ടി ഓടിക്കരുതെന്നും അഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. ഗതാഗത കുരുക്കുണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ തുടരുകയാണ്.
Post Your Comments