സഞ്ചരിക്കാനും വിവിധ നാടുകള്‍ കാണാനും ആസ്വദിക്കാനും താല്‍പ്പര്യമുള്ളയാളാണോ നിങ്ങള്‍? എന്ത് തരത്തിലുള്ള യാത്രയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? സമുദ്രയാത്ര, അതോ മലമടക്കുകളിലേക്കുള്ള സാഹസിക യാത്രയോ? ഇതാ ഏത് തരത്തിലുമുള്ള യാത്രികരും നിര്‍ബന്ധമായും പോയിരിക്കേണ്ട അഞ്ച് സ്ഥലങ്ങള്‍.
ഡാങ്‌സിയ ലാന്‍ഡ് ഫോം, ചൈന
വ്യത്യസ്തമായ നിറങ്ങള്‍ കൊണ്ട് വരച്ച ഒരു ചിത്രം കണ്‍മുന്നില്‍ കാണുന്ന അനുഭൂതിയാണ് ഇവിടെയെത്തിയാല്‍ നിങ്ങള്‍ക്കനുഭവപ്പെടുക. റെഡ് സാന്‍ഡ് സ്റ്റോണ്‍, ധാതുശേഖരം മുതലായവയാണ് ഈ പാറക്കൂട്ടത്തിന് വര്‍ണ്ണം നല്‍കുന്നത്.
ബ്ലാക്ക് ഫോറസ്റ്റ്, ജര്‍മ്മനി
അവിശ്വസനീയതയാണ് ബ്ലാക്ക് ഫോറസ്റ്റിലേക്ക് കടന്നു ചെല്ലുന്ന ഏതൊരാള്‍ക്കും തോന്നുക. ഇടതൂര്‍ന്ന നിബിഡ വനങ്ങള്‍ ആരിലും പുതിയ ഒരനുഭൂതിയാണ് സൃഷ്ടിക്കുക.
ടണല്‍ ഓഫ് ലവ്, ഉക്രൈന്‍
ഉക്രൈനിലെ ക്ലെവന്‍ മേഖലയിലാണിത് സ്ഥിതി ചെയ്യുന്നത്. ഒരു റെയില്‍വേ ലൈനാണിത്. മൂന്ന് കിലോമീറ്റര്‍ നീളമുള്ള പാളത്തിലൂടെ ഇപ്പോഴും ട്രെയിന്‍ ഓടുന്നുണ്ട്. സ്‌നേഹിക്കുന്നയാളിന്റെ കൈപിടിച്ച് ടണലിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ആഗ്രഹം സാധിക്കുമെന്നാണ് വിശ്വാസം.
ഗ്രേറ്റ് ബ്ലൂ ഹോള്‍, ബെലിസ്
മധ്യ അമേരിക്കയിലെ ഒരു ചെറുരാജ്യമാണ് ബെലിസ്. മെക്‌സിക്കോയ്ക്കും ഗ്വാട്ടിമാലയ്ക്കും ഇടയിലുള്ള കരീബിയന്‍ കടലിലെ ഒരു മനോഹര ദ്വീപാണിത്. 15,000 വര്‍ഷം മുമ്പ് പ്രകൃതി തന്നെ സൃഷ്ടിച്ച കടലിലെ വന്‍ ഗര്‍ത്തമാണിവിടുത്തെ പ്രത്യേകത. തെളിഞ്ഞ കടലില്‍ കരീബിയന്‍ സ്രാവ് ഉള്‍പ്പെടെയുള്ള വിവിധയിനം മല്‍സ്യങ്ങളേയും കാണാം.
ഡോര്‍ ടു ഹെല്‍, തുര്‍ക്‌മെനിസ്ഥാന്‍
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വത മുഖമാണിത്. എപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലധികമായി സജീവമാണിത്. പ്രകൃതിദത്ത വിഷവാതകമായ മീഥേന്‍ എപ്പോഴും പുറത്തേക്ക് വരുന്ന ഇടം കൂടിയാണിവിടം.
Post Your Comments