സുജാത ഭാസ്കര്‍
ഇന്ന് ലോക വനിതാ ദിനം.ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്‌ട്ര വനിതാദിനം എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു.ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.
സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച 3 സ്ത്രീകളെക്കുറിച്ച് ഒരു അവലോകനം.
ഉമാപ്രേമന്‍:–സന്നദ്ധ സേവനങ്ങൾക്ക് തൻറെ ജീവിതവും ജീവനും ദാനം ചെയ്യാൻ തയ്യാറായി ശാന്തി മെഡിക്കൽ ഇൻഫർമേഷൻ എന്ന സ്ഥാപനം രൂപവത്കരിച്ച്.. ഈ മഹത് വനിത ജനഹൃദയങ്ങളിൽ കീഴടക്കി കഴിഞ്ഞിരിക്കുന്നു.കോയമ്ബത്തൂര്‍ കതിരിമില്‍സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ അക്കാലത്ത് ഒരു വിദ്യാര്‍ഥിക്ക് വേണ്ടതെല്ലാം സൗജന്യമായി കിട്ടിയിരുന്നു.രോഗനിര്‍ണയം അല്‍പം വൈകിപ്പോയതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന കലാകാരനായ ഉമയുടെ ഭര്‍ത്താവിന്‍െറ സ്മരണാര്‍ഥമാണ് 1997ല്‍ അവര്‍ ഗുരുവായൂരില്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള ചെലവു കുറഞ്ഞ കൃത്യമായ ചികിത്സ എവിടെ കിട്ടും എന്ന വിവരം പകര്‍ന്നു നല്‍കുകയായിരുന്നു ആദ്യകാലത്ത് ചെയ്തത്. പിന്നീട് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. പല അഭ്യുതകാംക്ഷികളും സഹായവുമായത്തെി. അവരുടെയെല്ലാം പിന്തുണയില്‍ ‘ശാന്തി’ വഴി നാളിതുവരെ 680 ഓളം പേര്‍ക്കാണ് വൃക്ക മാറ്റി വക്കാന്‍ സാധിച്ചത്. ഇതില്‍ 62 പേര്‍ ഗള്‍ഫുകാരാണ്. 20,500 പേര്‍ക്ക് ഹൃദയശസ്ത്രക്രിയയും നടത്തി. സൗജന്യ ഡയാലിസിസുകളുടെ എണ്ണമാകട്ടെ രണ്ടു ലക്ഷത്തോളം വരും. എല്ലാ ചികിത്സാ വിവരങ്ങളും നല്‍കുന്ന വെബ്സൈറ്റ് തുടങ്ങി. ലോകമെമ്ബാടുമുള്ളവരുടെ ചികിത്സാ സംബന്ധിയായ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.’ശാന്തി’ക്കു കീഴില്‍ നിലവില്‍ 9 ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മൊബൈല്‍ യൂനിറ്റുകളുമുണ്ട്. കേരളത്തില്‍ ഏറ്റവും ദുരിതകരമായ ജീവിതാവസ്ഥയുള്ള അട്ടപ്പാടിയിലെ കോളനികളിലാണ് ഇപ്പോള്‍ ഉമയും സംഘവും പ്രവര്‍ത്തിക്കുന്നത്
അശ്വതി ജ്വാല:-നിരാലംബര്‍ക്ക് ആശ്രയവും വിശക്കുന്നവന് ആഹാരവുമായി അശ്വതിയെന്ന ഇളംപ്രായക്കാരി നമുക്കെന്നും അഭിമാനവും വരുംതലമുറക്ക് വഴികാട്ടിയുമാണ്.സാധാരണ പെണ്‍കുട്ടികള്‍ ഉയര്‍ന്ന ജോലി, സുരക്ഷിതമായ ജീവിതം എന്നൊക്കെ സ്വപ്‌നം കാണുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന നിരാലംബരുടെ മുന്നിലേക്കാണ് അശ്വതി പൊതിച്ചോറുമായി ചെല്ലുന്നത്അശ്വതി കാണുന്ന സ്വപ്‌നം പട്ടിണിയില്ലാത്ത തെരുവിനെയാണ്.ഇന്ന് അശ്വതിയ്ക്കും, അശ്വതി രൂപം കൊടുത്ത ജ്വാലയ്ക്കും സുമനസുകളുടെ സഹായം കൂട്ടായുണ്ട്..ഇന്ന് അശ്വതിയും ജ്വാലയും ചേര്‍ന്ന് 60ല്‍ അധികം ആളുകള്‍ക്ക് പൊതിച്ചോറ് എത്തിക്കുന്നു.ജ്വാലയ്ക്ക് 30തോളം സജീവ പ്രവര്‍ത്തകരുണ്ട്. ഇവരെല്ലാം ചേര്‍ന്നാണ് തലസ്ഥാന നഗരത്തിലെ അഗതികളുടെ വിശപ്പകറ്റുന്നത്, ജ്വാലയില്‍ അംഗങ്ങളാകണമെങ്കില്‍ മെംബര്‍ഷിപ്പ് ഫീസോ, മറ്റു നിബന്ധനകളോ ഒന്നുമില്ല, പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ജ്വാലയിലെ അംഗങ്ങളാകാം, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന സന്മനുകളുടെ സഹായത്തിലാണ് ജ്വല പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തുന്നത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ റെസ്‌ക്യൂ സെന്ററിന് സ്വന്തമായൊരിടം അതാണ് അശ്വതിയുടെ ഇനിയുള്ള സ്വപ്നം.
ധന്യാ രാമൻ:- ആദിവാസി ക്ഷേമ പ്രവര്ത്തകയായി സേവനം അനുഷ്ടിക്കുന്ന ധന്യ, തന്റെ കടുത്ത ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ആദിവാസികളുടെ ഉന്നമനത്തിനായി സഹായഹസ്ഥങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. ആദിവാസികൾക്ക് വാരിക്കോരി ലഭിക്കുന്ന ധനസഹായം പോലും കയ്യിട്ടുവാരി അവരെ പട്ടിണിയിലേക്കും ദുരിതങ്ങളിലെക്കും തള്ളിവിടുന്ന ഉദ്യോഗസ്ഥ വൃന്തങ്ങളെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ ധന്യ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. വീടില്ലാത്ത പലര്ക്കും വീട് ലഭിക്കാനായി അധികാര സ്ഥാനങ്ങളിൽ മുട്ടി വിളിച്ചിട്ടുണ്ട്, വിദ്യാഭ്യാസമില്ലാത്ത കാടിന്റെ മക്കൾക്ക് ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പഠന സൌകര്യങ്ങൾ ഒരുക്കി കൊടുത്തിട്ടുണ്ട്. ധന്യയുടെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല..തന്റെ തിരക്കുകള്‍ മൂലമുള്ള ചില ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും ധന്യ ഒരു വിളിപ്പാടകലെ കാടിന്റെ മക്കൾക്കായി നില കൊള്ളുന്നു.
Post Your Comments