അബുദാബി: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 200 ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി. പഴയ നോട്ടും പുതിയ നോട്ടും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും കാഴ്ചയില്ലാത്തവര്‍ക്കായി സ്പര്‍ശിച്ചറിയാവുന്ന അടയാളത്തോടുകൂടിയുള്ളതാണ് പുതിയ നോട്ട്. നോട്ടിന്റെ ഹ്രസ്വ വശങ്ങളിലാണ് സ്പര്‍ശിച്ചറിയാവുന്ന സവിശേഷത ഉള്‍പ്പെടുത്തിയിരിക്കുന്നത്. അരികില്‍ സില്‍ വര്‍ മെറ്റാലിക് നൂലും ഉപയോഗിച്ചിട്ടുണ്ട്.
Post Your Comments