ദോഹ: ഖത്തറിലെ ദേശീയ കമ്പനിയായ ഖത്തര്‍ പെട്രോളിയത്തില്‍ നിന്ന് ആയിരത്തോളം ഇന്ത്യക്കാരെ പിരിച്ചു വിട്ടതായി വിദേശ കാര്യ സഹമന്ത്രി വി കെ സിംഗ് രാജ്യസഭയെ അറിയിച്ചു.ഈ വിവരം സഭയില്‍ ചര്‍ച്ചയായത് ജോലി നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ചുള്ള സര്‍ക്കാര്‍ പദ്ധതിയെ കുറിച്ച് ചോദ്യത്തിനെ തുടര്‍ന്നാണ്. മറ്റു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഇത്രയും വലിയ രീതിയില്‍ ജോലി നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രിസഭയെ അറിയിച്ചു.എണ്ണ വിലയിടിവ് കാരണം. ഗള്‍ഫ് മേഖലയിലെ വ്യവസായ സ്ഥാപനങ്ങളും ഗവണ്മെന്റും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് ജോലി നഷ്ടമായത്. അവരില്‍ മിക്കവാറും പേര്‍ അവിടെ തന്നെ മറ്റു തൊഴില്‍ തേടുകയോ നാട്ടിലേക്കു എത്തുകയോ ചെയ്തു. മന്ത്രി വിശദീകരിച്ചു. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ചിലക്കു ക്രെഡിറ്റ് കാര്‍ഡുകളും ലോണുകളും ഉള്ളത് കൊണ്ട് നാട്ടില്‍ വരാന്‍ ഉടനെ കഴിയാത്ത സ്ഥിതിയാണെന്നാണ് . ഇതില്‍ മന്ത്രി സ്ഥിരീകരണം നല്‍കിയിട്ടില്ല.
Post Your Comments