ഗായത്രി വിമല്‍
സ്ത്രീകള്‍ അബലകള്‍ എന്ന് മുദ്ര കുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവാഹ ശേഷം സ്ത്രീകള്‍ക്കു പരിമിധികളും ഏറെയുള്ളതിനാല്‍ പലര്‍ക്കും തങ്ങളുടെ ആഗ്രഹങ്ങളില്‍ നിന്നും സ്വപ്നങ്ങളില്‍ നിന്നും പിന്മാറേണ്ടതായും വന്നിട്ടുണ്ട് എന്നാല്‍ ഇതിനെ ഒക്കെ അതിജീവിച്ചു തന്റെ സ്വപ്‌നങ്ങള്‍ പിടിച്ചടക്കിയ ഉണ്ണി വിമലിനെ നാം അറിയാതെ പോയാല്‍ അത് വിദ്യാഭ്യാസ മേഖലക്ക് വലിയൊരു നഷ്ട്ടമായേക്കാം .
കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് റബ്ബര്‍ ബോര്‍ഡ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ സി.ജെ.ജോസെഫിന്റെയും റിട്ടയേര്‍ഡ് ഹെഡ് മിസ്ട്രസ്സ് സലോമി ജോസിന്റെയും മകളാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ ഉണ്ണി വിമല്‍.ഇന്നവര്‍ ഭര്‍ത്താവു സോണി സെബാസറ്റിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം യു.എസില്‍ താമസം. രണ്ടാളും അവിടെ തന്നെ ഉയര്‍ന്ന സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരായി ജോലി നോക്കുന്നു. ഉണ്ണിയുടെ തുടക്കം കുറിച്ച രണ്ടു സംരംഭങ്ങളും വളരെ വ്യത്യസ്തത ഉള്ളതാണ് അതില്‍ ഒന്നാമത്തെതാണ് സേറാ ആന്‍.
ഒട്ടുമിക്ക സ്ത്രീകകളും ആഭരണങ്ങള്‍ ഏറെ ഇഷ്ട്ടപെടുന്നവരാണ് . എന്നാല്‍ അത് സ്വന്തമായി നിര്‍മ്മിക്കുവാനോ അത് വഴി മറ്റുള്ളവര്‍ക്ക് തൊഴില്‍ നേടി കൊടുക്കുവാനോ എല്ലാവരാലും കഴിയുന്നതല്ല. ഇവിടെയാണ് ഉണ്ണി വ്യത്യസ്തമായി ചിന്തിച്ചത്. ചെറുപ്പത്തിലെ തന്നെ ആഭരണങ്ങളോട് കൗതുകം തോന്നിയിരുന്ന ഉണ്ണിക്കു തന്റെ അഭിരുചികള്‍ വീണ്ടും മൊട്ടിട്ടത് കാലിഫോര്‍ണിയയില്‍ എത്തിയ ശേഷമാണ്. അവിടെ ഉള്ളവര്‍ ധരിക്കുന്നതും കടകളില്‍ കാണുന്നതുമായ ആകര്‍ഷണം തോന്നുന്ന ആഭരണങ്ങളെ കുറിച്ച് അവര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി. എന്ത് കൊണ്ട് തുച്ഛമായ ചിലവില്‍ ഇത് തന്റെ നാട്ടില്‍ നിര്‍മ്മിച്ചുകൂടാ എന്ന ചിന്ത തങ്ങളുടെ ആദ്യ കുട്ടിയായ സേറ യുടെ പേരില്‍ സേറാ ആന്‍ എന്ന ഓണ്‍ലൈന്‍ ആഭരണശാലയ്ക്ക് രൂപം നല്‍കി. എന്നാല്‍ സേറാ ആന്‍ വഴി ഉണ്ണി ഉള്‍ഗ്രാമങ്ങളില്‍ ഉള്ള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യാനും മറന്നില്ല. ഏവരുടെയും പ്രയത്‌നത്തിന്റെ ഫലമായി വിവിധ ഡിസൈന്‍ നിറങ്ങള്‍ സംയോജിപ്പിച്ച ശേഖരം തന്നെ ഒരു പരീക്ഷണം പോലെ അവര്‍ യു.എസില്‍ എത്തിച്ചു. ഉണ്ണി ഏറ്റെടുത്ത സാഹസത്തിനു വളരെ നല്ല പ്രതികരണങ്ങളാണ് അവിടെ നിന്നും അവര്‍ക്ക് ലഭിച്ചത്. സേറാ ആനിന്റെ വിജയിത്തിനു പിന്നില്‍ ഉണ്ണിയുടെ നല്ല മനസ്സും അവര്‍ക്കൊപ്പം കൂടെ നിന്ന ഒരുകൂട്ടം സ്ത്രീകളുടെ പ്രാര്‍ത്ഥനയുമാവാം.
ഒരു ടീച്ചറുടെ മകളായി ജനിച്ചതിനാല്‍ ഉണ്ണിക്കു ഒരു വിദ്യാര്‍ഥിനിയുടെ ഭാഗത്ത് നിന്നും ചിന്തിക്കുവാനും ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസത്തിനു സഹായമാകേണ്ടതിനെ കുറിച്ച് ചിന്തിക്കുവാനും പ്രേരിപ്പിച്ചത്. അങ്ങിനെ ഒരു ചിന്താഗതിക്ക് പിന്നില്‍ അമേരിക്കയിലെ സ്‌കൂളുകളുടെയും യുണിവേഴ്‌സിറ്റികളുടെയും പ്രവര്‍ത്തനശൈലി വ്യത്യസ്തമായ കാഴ്ചപ്പാടിലേക്ക് നയിച്ചു. അതിന്റെ പരിണിത ഫലമായി രണ്ടു വര്‍ഷത്തെ അധ്വാനത്തിന് ശേഷം 2012 ല്‍ പാക്‌സ് എന്ന വിദ്യാഭ്യാസ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ രൂപം കൊണ്ടു.അവര്‍ പറയുന്നത് ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസത്തിനായി മാനേജ്മന്റ് പ്രിന്‍സിപ്പല്‍ അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നാണ് .അത് എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നതാണ് പാക്‌സ് (Perfection To Achievement With Excellence ) നമുക്ക് കാട്ടി തരുന്നത്. അഡ്മിഷന്‍ മുതല്‍ അറ്റന്‍ഡന്‍സ്, പരീക്ഷ, ഗ്രേഡിംഗ്, ഫീസ് ,കമ്മ്യുണിക്കേഷന്‍, ടൂള്‍, ലൈബ്രറി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഇതില്‍ ലഭ്യമാണ്. സ്‌കൂള്‍- കോളേജ് ക്യാമ്പസിനുള്ളില്‍ മാത്രമല്ല, ലോകത്ത് എവിടെ നിന്നും ഇതു വഴി വിവരങ്ങള്‍ ശേഖരിക്കാവുന്നതാണ് .വളരെ നല്ല പ്രതികരണങ്ങള്‍ ആണ് പാക്‌സിനു ലഭിച്ചുകൊണ്ടിരിക്കുന്നത് .
ഇതിനെല്ലാം പരിപൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവും കുടുംബവും ഉണ്ണിക്കൊപ്പം തന്നെയുണ്ട്. യു.എസില്‍ ഇരുന്നു കൊണ്ട് ഇന്ത്യയിലെ ഐ. ടി സ്ഥാപനമായ റെഡ് ചെറി സൊലുഷന്‍സ് കൈകാര്യം ചെയ്യുക, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപെടുക തുടങ്ങിയത് വളരെ പ്രയാസമേറിയവയാണെങ്കിലും ഇതെല്ലാം വളരെ സത്യസന്ധമായും ആത്മാര്‍ഥതയോടും വിശ്വസ്തതയോടും കൂടി ചെയ്യുക എന്നത് അഭിനന്ദനാര്‍ഹം തന്നെ. ഇനിയും ഒരുപാട് വിജയത്തിന്റെ പടവുകള്‍ പിന്നിടാന്‍ ഉണ്ണിയെന്ന സ്ത്രീക്ക് അതിലുപരി ഒരു നല്ല മനസ്സിന്റെ ഉടമക്ക് സാധിക്കട്ടെ. ഓരോ സ്ത്രീകള്‍ക്കും ഉണ്ണി ഒരു പ്രചോദനവും ആകട്ടെ.
Post Your Comments