Kerala

മരുന്ന് മാഫിയയുടെ ഭീഷണി,മോഹനന്‍ വൈദ്യര്‍ ഇനി ചികില്‍സിക്കില്ല

ആലപ്പുഴ: വിഷമയമായ ലോകത്ത് നമുക്ക് ആരോഗ്യം സംരക്ഷിക്കാന്‍ സ്വയം കൃഷി ചെയ്യുക മാത്രമേ വഴിയുള്ളൂ എന്ന് ഓര്‍മിപ്പിച്ച പഠിപ്പിച്ച മോഹനന്‍ വൈദ്യര്‍ ഇനി ചികില്‍സിക്കില്ല. ഭക്ഷണത്തിലെ മായത്തിനെ കുറിച്ചും കാന്‍സറിന് കീമോ വേണ്ടെന്നുപദേശിച്ച മോഹനന്‍ വൈദ്യരെ മരുന്നു മാഫിയയുടെ ഭീഷണികള്‍ തേടിച്ചെന്നു.

ആദ്യമൊക്കെ കാര്യമാക്കാതിരുന്ന വൈദ്യര്‍, ബന്ധുക്കളെയും അയല്‍ക്കാരെയും മാഫിയ ഭീഷണിപ്പെടുതിയതോടെ പോലീസില്‍ പരാതി നല്‍കി. പക്ഷെ അതിലും യാതൊരു പുരോഗതിയും ഉണ്ടായില്ലെന്നാണ് പറയുന്നത്. മോഹനന്‍ വൈദ്യരുടെ മരുന്ന് കഴിച്ചു രോഗം മാറിയവര്‍ക്കൊക്കെ വിഷമമായി. വിദേശത്ത് നിന്ന് പോലും അഭ്യര്‍ത്ഥനകളെത്തി , വൈദ്യര്‍ ചികില്‍സിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. കാരണം മോഹനന്‍ വൈദ്യരുടെ ചികിത്സാരീതി വ്യത്യസ്തമായിരുന്നു. മരുന്നില്ലാതെ അസുഖം മാറ്റാനുള്ള ഭക്ഷണരീതികളും ഉപദേശിച്ചു. ഇതിനൊപ്പം മരുന്നുകളിലെ കള്ളത്തരവും വിശദീകരിച്ചു. നാട്ടുചികിത്സ അല്ലെങ്കില്‍ അടുക്കളവൈദ്യം വീണ്ടും വീണ്ടും പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അദ്ദേഹം വെളിപ്പെടുത്തി.

തലമുറകളായി പിന്തുടര്‍ന്നുവരുന്ന അടുക്കളവൈദ്യം അല്ലെങ്കില്‍ നാട്ടുവൈദ്യം പുതിയ തലമുറയിലേക്കും എത്തി.അലോപ്പതി മരുന്നിന്റെ ദോഷവശങ്ങളെ കുറിച്ച് പറഞ്ഞാല്‍ എന്തു സംഭവിക്കുമെന്നതിന്റെ തെളിവാണ് ഭീഷണികളായി പ്രവഹിച്ചത് . ഇതോടെ ചികില്‍സിക്കില്ലെന്ന മറുപടിയാണ് മോഹനന്‍ വൈദ്യരെ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. മുന്‍പ് ചികില്‍സിച്ചിരുന്നവരെ തുടര്‍ ചികിത്സ മാത്രം ചെയ്യും, പുതുതായി ആരെയും ചികില്‍സിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

shortlink

Post Your Comments


Back to top button