ലോസ് ആഞ്ചല്‍സ്: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഇന്റര്‍നാഷ്ണല്‍ ടെന്നീസ് ഫെഡറേഷന് താത്കാലികമായി സസ്പെന്റ് ചെയ്തു. നിരോധിക്കപ്പെട്ട മരുന്നായ മെഡനോള് ആണ് താരം ഉപയോഗിച്ചത്. 2006 മുതല്‍ ഇവര്‍ ഉപയോഗിക്കുന്ന മരുന്നാണ് ഇതെങ്കിലും ഈ വര്‍ഷമാണ് നിരോധിക്കപ്പെട്ട മരുന്നിന്റെ പട്ടികയില്‍ മെഡനോള് ഉള്‍പ്പെടുത്തിയത്. മരുന്ന് ഉപയോഗിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചെയ്തത് വലിയ തെറ്റാണ്. എന്റെ ആരാധകരെ നിരാശരാക്കി. മരുന്ന് ഉപയോഗിച്ചതിനുള്ള ശിക്ഷ എന്താണോ അത് അനുഭവിച്ചേ മതിയാകൂ. ഇത്തരത്തില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. കരിയര്‍ തുടരാന്‍ മറ്റൊരു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷറപ്പോവ വ്യക്തമാക്കി. അതേ സമയം ഡോക്ടര്‍മാരുടെയും മറ്റും നിര്‍ദേശാനുസരണം താരങ്ങള്‍ നിരവധി മരുന്ന് കഴിക്കാറുണ്ടെന്നും ഷറപ്പോവയുടെ കാര്യത്തില്‍ ഇതു തന്നെയാകാം സംഭവിച്ചിട്ടുള്ളതെന്നും റഷ്യന്‍ ടെന്നീസ് ഫെഡറേഷന് മേധാവി ഷാമില്‍ തര്‍പിഷേവ് പറഞ്ഞു.
വാര്‍ത്ത പുറത്ത് വന്നയുടന്‍ പ്രമുഖ സ്പോര്‍ട്സ് ബ്രാന്‍ഡ് നൈക്കി ഷറപ്പോവുമായുള്ള കരാര്‍ അവസാനിപ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ പരസ്യവരുമാനമുള്ള കായികതാരങ്ങളിലൊരാളായ ഷറപ്പോവയ്ക്ക് ഉത്തേജക വിവാദം വന്‍ തിരിച്ചടിയാകും.
Post Your Comments