കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷന് നേരെ ആക്രമണം. കല്ലേറില്‍ കൊട്ടാരക്കര സി.ഐ റജിമോന്‍ ഉള്‍പ്പടെ ആറു പോലീസുകാര്‍ക്ക് പരിക്കേറ്റു. സ്റ്റേഷന് വളപ്പില്‍ നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു.
ആര്.എസ്.എസ് പ്രവര്ത്തകന് ഉള്‍പ്പെടെ മൂന്ന് പേര് സഞ്ചരിച്ച പോലീസ് തടഞ്ഞതാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറില്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന വാഹനങ്ങളുടെ ചില്ലുകളും ജനാല ചില്ലുകളും തകര്‍ന്നു. തുടര്‍ന്ന് സമീപം ഉണ്ടായിരുന്ന ആര്.എസ്.എസ് കാര്യാലയത്തിലേക്ക് ഓടിക്കെറിയ അക്രമികള്‍ക്ക് പിന്തുടര്ന്നെത്തിയ പോലീസുകാരെ ഇവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ എത്തിയ ബൈക്കുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊട്ടാരക്കര ജില്ലാ പ്രചാരക് ബിനീഷിനേയും പ്രവര്‍ത്തകനായ സനീഷിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments