കുരങ്ങന്മാരുടെ വികൃതികളെക്കുറിച്ച് പ്രത്യേകിച്ച് വിവരിക്കേണ്ട ആവശ്യമില്ലല്ലോ. മരങ്ങളില്‍ കയറി ചാടി മറിയുക, പഴങ്ങള്‍ പറിച്ച് കഴിക്കുക അങ്ങനെ നീളും ആ പട്ടിക. കാട് മടുക്കുമ്പോള്‍ നാട്ടിലേക്കിറങ്ങി വില്ലത്തരം കാണിക്കുന്നവരും കുറവല്ല. പക്ഷേ ശാന്തരായ നല്ല അനുസരണയുള്ള കുരങ്ങുകളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ജപ്പാനിലെ മങ്കി പാര്‍ക്കിലേക്ക് ഒന്ന് വന്നാല്‍ മതി.
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ജിഗോകുടാനിയിലാണ് ഈ പാര്‍ക്കുള്ളത്. 1964-ലാണ് ഇത് സ്ഥാപിച്ചത്. സ്‌നോ മങ്കി പാര്‍ക്കെന്നാണ് ഇവിടം അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 850 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ കുരങ്ങന്മാരുടെ സ്വര്‍ഗ്ഗമെന്നാണ് വിളിക്കുന്നത്. തിളച്ച വെള്ളം പുറത്തേക്ക് വീഴുന്ന തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. അതുകൊണ്ട് നരക താഴ്‌വരയെന്നും ഇവിടം അറിയപ്പെടുന്നു.
നല്ല അച്ചടക്കത്തോടെ നടക്കുന്ന ഈ കുരങ്ങന്‍മാരുടെ കുളിയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. സഞ്ചാരികള്‍ ഇവയെ ശല്യപ്പെടുത്താതെ കടന്ന് പോകണമെന്ന് മാത്രം. ചുവന്ന മുഖമാണ് ഈ കുരങ്ങന്‍മാര്‍ക്ക് ഉള്ളതെന്നതും പ്രത്യേകതയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് അനുയോജ്യമായ സന്ദര്‍ശന സമയം.
Post Your Comments