റിയാദ്: സൗദിയില്‍ തിരക്കേറിയ നഗരത്തില്‍ മുതലയിറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഭയന്ന ചിലര്‍ ഞെട്ടി വിറച്ച് ഓടിയപ്പോള്‍ ചിലര്‍ക്ക് അത് വീഡിയോയില്‍ പകര്‍ത്താനായിരുന്നു മറ്റു ചിലര്‍ക്ക് താല്‍പ്പര്യം.
കുറച്ചുദിവസം മുമ്പ് നഗരത്തില്‍ നടന്ന അനിമല്‍ ഷോയ്ക്കിടെ രക്ഷപ്പെട്ടതാണ് മുതലക്കുഞ്ഞെന്നാണ് കരുതുന്നത്. ഏതായാലും അധികം വൈകാതെ തന്നെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി മുതലയെ പിടികൂടി.
Post Your Comments