തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. തമിഴ്‌നാട് പിക്കണംകോട് ഐരംപൂക്കടല്‍ സ്വദേശി മണികണ്ഠനാ(27)ണ് മരിച്ചത്.
ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് ചാടി ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസങ്ങളായി പനിയെ തുടര്‍ന്ന് ഇയാള്‍ ഇവിടെ ചികിത്സയിലായിരുന്നു. ശനിയാഴ്ച രക്ത സാമ്പിള്‍ പരിശോധനയില്‍ ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമം കാരണമാകാം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.
Post Your Comments