News Story

അവയവ മാറ്റത്തിനും മതമുണ്ടോ? അതിന് തെളിവായി ഇതാ പരസ്യബോര്‍ഡ്…

കേരളത്തില്‍ നമ്പൂതിരിയായ ലേഖയുടെ വൃക്ക മാറ്റിവെച്ച ഒരു മുസ്ലീം യുവാവിന്റെ പിന്നീടുള്ള പ്രതികരണം വളരെ മോശമായിരുന്നു എന്ന് ലേഖ വെളിപ്പെടുത്തിയപ്പോള്‍ ഇത്രയും രൂക്ഷമായ മതഭ്രാന്താണ് അവയവ മാറ്റത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് അന്ന് ആലോചിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ ചില ആശുപത്രികളുടെ പരസ്യ ബോര്‍ഡുകളില്‍ സ്പഷ്ടമായി മതം പറഞ്ഞു തന്നെ അവയവ മാറ്റം നടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം പരസ്യങ്ങള്‍ മൂലം സമുദായത്തിന് എന്ത് സന്ദേശമാണ് ഇവര്‍ നല്‍കുന്നത്?

എന്തും കച്ചവടമാക്കുന്ന നിലയിലേക്കാണ് ഇപ്പോള്‍ ആശുപത്രികള്‍ വന്നിട്ടുള്ളത്. അവയവം മുതല്‍ രക്തം വരെ കച്ചവടമാണ്. സ്വന്തം ബിസിനസ് നന്നാവണമെന്ന ചിന്ത. പക്ഷെ ഇതിനിടയില്‍ മതം കൂടി കുത്തി നിറച്ച്, പരസ്യങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ എന്ത് സേവനമാണ് ഇവര്‍ ലക്ഷ്്യം വെക്കുന്നത്?അവയവങ്ങള്‍ക്കും മതത്തിന്റെ നിറം നല്‍കി, മതമില്ല എന്ന് സ്വയം സ്ഥാപിയ്ക്കാനുള്ള മൂന്നാംകിട കച്ചവടം.മതേതര കേരളമെന്നഭിമാനിക്കുന്ന മലയാളികള്‍ക്ക് ഇത്തരം ഒരു പരസ്യ ബോര്‍ഡ് ഭൂഷണമാണോ?

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഒരു പരസ്യ ബോര്ഡ് ഇങ്ങനെ- ‘ഞാന്‍ ഒരിക്കലും കാണാത്ത എന്റെ ജീവിത പങ്കാളി ഒരു മുസ്ലീമാണ്- ആന്റണി ഡിസൂസ.’

മറ്റൊരു പരസ്യം- ‘പടച്ചോന്‍ അയച്ചത് മത്തായിയെ ആണ് – അബ്ദുല്‍ സമദ്’

ഇത്തരം പരസ്യങ്ങള്‍ കേരളത്തില്‍ കാണുന്നത് അപകടകരമായ ഒരു സ്ഥിതി വിശേഷത്തിലേയ്ക്കല്ലേ അത് നയിക്കുന്നത്? അപകടം സംഭവിച്ച് റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്ന ഒരു മനുഷ്യ ജീവിയെ രക്ഷപെടുത്താന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ മതം നോക്കാന്‍ പോയാല്‍ എന്താവും നാളത്തെ നാടിന്റെ അവസ്ഥ?

ആരുടെ അവയവമാണ് തനിക്കു നല്കുന്നതെന്നു പോലും രോഗി അറിയാത്ത ഒരു കാലഘട്ടത്തില്‍ നിന്നാണ് ഇന്ന് മരണക്കിടക്കയില്‍ വെച്ച് തനിക്കു ഏതു മതക്കാരന്റെ അവയവമാണ് മാറ്റിവെക്കുന്നതെന്ന് രോഗി ചോദിക്കേണ്ടി വരുന്ന അവസ്ഥ. ഇത്തരം അപകടകരമായ ഒരു സ്ഥിതി വിശേഷവും പരസ്യവും തുടക്കത്തില്‍ തന്നെ ഇല്ലാതാക്കെണ്ടതല്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button