ജിദ്ദ : ഒന്നരക്കിലോയോളം ഹെറോയിന്‍ വയറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ട് പുരുഷന്മാരും അവരുടെ ഭാര്യമാരേയും സൗദി വിമാനത്താവള കസ്റ്റംസ് അധികൃതര്‍ പിടികൂടി. ജിദ്ദ എയര്‍പോര്‍ട്ടിലാണ് സംഭവം. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് ദമ്പതിമാര്‍ കുടുങ്ങിയത്.
ഭര്‍ത്താക്കന്മാരുടെ വയറില്‍ 800 ഗ്രാം ഹെറോയിനും ഭാര്യമാരുടെ വയറില്‍ 700 ഗ്രാം ഹെറോയിനുമാണ് ഒളിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ 875 ഗ്രാം ഹെറോയിനുമായി മറ്റൊരാള്‍ കൂടി അറസ്റ്റിലായിട്ടുണ്ടെന്ന് വിമാനത്താവള കസ്റ്റംസ് ഡയറക്ടര്‍ അബ്ദുള്ള അല്‍ ഫലായിയെ ഉദ്ധരിച്ച് സദാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments