Kerala

നടന്‍ സിദ്ധിഖിനെതിരെ പോസ്റ്ററുകള്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയകുമെന്ന് കരുതപ്പെടുന്ന നടന്‍ നടന്‍ സിദ്ധിഖിനെതിരെ പോസ്റ്ററുകള്‍. നിമക്കാരെ സിനിമയിലേയ്‌ക്ക് അയയ്‌ക്കുക, സിദ്ധിഖ്‌ ഗോബാക്ക്‌’ എന്ന മുദ്രാവാക്യങ്ങളോടെയാണ്‌ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അരൂരിലുള്ളവര്‍ അരൂരില്‍ മത്സരിക്കട്ടേയെന്നും പൗരസമിതിയുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ പറയുന്നു.

നേരത്തെ സിദ്ധിഖിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആലപ്പുഴ ഡിസിസി പ്രസിഡന്റ്‌ എ.എ ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. ഷുക്കൂറിന്റെ പ്രസ്‌താവനയില്‍ അതൃപ്‌തി പ്രകടിപ്പിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും രംഗത്തെത്തിയിരുന്നു.

shortlink

Post Your Comments


Back to top button