കോഴിക്കോട്: കോടതിക്കുള്ളില്‍ പ്രതികളുടെ ദൃശ്യം പകര്‍ത്തിയ പോലീസുദ്യോഗസ്ഥനെ അഭിഭാഷകരും നാട്ടുകാരും ഓടിച്ചിട്ട് പിടിച്ചു. ട്രാഫിക് കണ്‍ട്രോള്‍ റൂമിലെ രവി എന്ന പോലീസുകാരനാണ് കോടതിക്കുള്ളില്‍ പ്രതികളുടെ ഫോട്ടോ എടുത്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കേസ് വിസ്താരം നടക്കുമ്പോള്‍ മൊബൈലില്‍ ചിത്രമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഭിഭാഷകര്‍ രവിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ ഇറങ്ങിയോടി. പിന്നീട് അഭിഭാഷകരും കോടതി വളപ്പിലുണ്ടായിരുന്നവരും ചേര്‍ന്ന് രവിയെ പിടികൂടുകയായിരുന്നു. തിരുവണ്ണൂരില്‍ ഹെല്‍മറ്റ് വേട്ടക്കിടെ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ കോസില്‍ പോലീസുകാരാണ് സാക്ഷികള്‍.
ഇവര്‍ക്ക് പ്രതികളെ തിരിച്ചറിയാനാണായാണ് മൊബൈല്‍ ഫോണില്‍ പ്രതികളുടെ ചിത്രം പകര്‍ത്തിയതെന്ന് അഭിഭാഷകര്‍ ആരോപിച്ചു. തുടര്‍ന്ന് അഭിഭാഷകരും പോലീസുകാരും തമ്മില്‍ കോടതി വളപ്പില്‍ വാക്കേറ്റവും ഉണ്ടായി.
Post Your Comments