നോയിഡ: ഫാഷന്‍ ഡിസൈനര്‍ ഷിപ്ര മാലികിന്റെ തിരോധാനവും തിരിച്ചെത്തലും സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി പോലീസ്. സംഭവം ഷിപ്ര തന്നെ വ്യാജമായി സൃഷ്ടിച്ചതാവാമെന്നും ‘ക്രൈം പട്രോള്‍’ എന്ന ടെലിവിഷന്‍ പരമ്പരയാണ് ഇതിന് പ്രചോദനമായിരിക്കുകയെന്നും പോലീസ് വ്യക്തമാക്കി.
മൂന്ന് ദിവസം മുമ്പാണ് ഷിപ്രയെ കാണാതാവുന്നത്. ഫെബ്രുവരി 29 നാണ് താന്‍ വീടുവിട്ടതെന്നും ചില കുടുംബപ്രശ്‌നങ്ങളുള്ളതുകൊണ്ടാണങ്ങനെ ചെയ്തതെന്നും അവര്‍ പോലീസിനോട് പറഞ്ഞിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ഷിപ്ര വീടുവിട്ടതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഹരിയാനയിലെ ഒരു ആശ്രമത്തിലടക്കം ഷിപ്ര സന്ദര്‍ശിച്ചിരുന്നു. ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നും വിളിച്ച അവര്‍ തന്റെ തിരോധാനത്തില്‍ കുടുംബത്തിന് യാതൊരു പങ്കുമില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നു.
തന്നെ നോയിഡയില്‍ വച്ച് മൂന്നുപേര്‍ ഗുര്‍ഗാവിലേക്ക് തട്ടിക്കൊണ്ടുപോയെന്നാണ് ഷിപ്ര നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഷിപ്രയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. വൈദ്യ പരിശോധന നടത്തിയപ്പോഴും കുഴപ്പമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments