കൊച്ചി: മുന്‍ നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹൈക്കോടതി. ടി.പി.ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിഷയത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. മുന്‍ അംബാസിഡറെ കയ്യേറ്റം ചെയ്തത് ഏതെങ്കിലും ഒരു വ്യക്തിയെ മര്‍ദ്ദിക്കുന്നതുപോലെ ലാഘവത്തിലെടുക്കാനാവില്ല. ഏഴു കേസ് ഉണ്ടായിട്ടും ഒടുവിലത്തെ കേസില്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗൗരവമായെടുക്കണമെന്നും കോടതി പറഞ്ഞു.
ജനുവരി 29-ന് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയ ടി.പി.ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.ശരത് ജാമ്യം തേടിയെത്തിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കി.
Post Your Comments