India

ഇന്ത്യന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ഇന്ത്യന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: സൈനികരുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് എണ്ണം വെട്ടിക്കുറയ്യ്ക്കാന്‍ പ്രതിരോധ മന്ത്രാലയം ഒരുങ്ങുന്നു. . 1.3 മില്യണ്‍ പട്ടാളക്കാര്‍ കരസേന, വ്യോമസേന, നാവികസേന വിഭാഗങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിലുണ്ട്. ഇവരുടെ ശമ്പളം, പെന്‍ഷന്‍ കടുത്ത സാമ്പത്തിക ബാധ്യത വരുന്നതിനാലാണ് സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ശ്രമം ആരംഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.

സേനകളിൽ ആവശ്യമില്ലാതെയും അധികമായുമുള്ളവരെയും മാറ്റിനിർത്തും. കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും. സമയമെടുത്തായിരിക്കും ഇത്തരം കാര്യങ്ങൾ ചെയ്യുക. അല്ലാതെ ഒറ്റ രാത്രികൊണ്ട് ഇത് നടപ്പാക്കില്ലെന്നും ഏതെല്ലാം മേഖലകളില്‍ കുറവുവരുത്താമെന്ന് റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

വേതനം, പെന്‍ഷന്‍ വിഭാഗങ്ങളില്‍ സൈനികര്‍ക്കായി വന്‍ തുകയാണ് ചെലവഴിക്കുന്നത്. വേതന വിഭാഗത്തില്‍ ഈ വര്‍ഷം 95,000 കോടി രൂപയും പെന്‍ഷന്‍ വിഭാഗത്തില്‍ 82,333 കോടി രൂപയും ചെലവു വരും. അതേസമയം, പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14,000 കോടി രൂപ കുറച്ച് 80,000 കോടി മുടക്കാനേ ഇത്തവണ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ളൂവെന്നും പരീക്കര്‍ വ്യക്തമാക്കി.

സൈനികരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സേനയാണ് ഇന്ത്യന്‍ സൈന്യം.

shortlink

Post Your Comments


Back to top button