കോഴിക്കോട്: കൊച്ചിയില്‍ നിന്നും നാലരമണിക്കൂറു കൊണ്ട് കോഴിക്കോട്ടെത്തുന്ന അതിവേഗ കപ്പല്‍ സര്‍വ്വീസ് അടുത്തമാസം ആരംഭിക്കും. കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രാ സൗകര്യത്തിനൊപ്പം വിനോദവും ലക്ഷ്യമാക്കിയാണ് ഈ ഹൈഡ്രോഫോയില്‍ കപ്പല്‍ സര്‍വ്വീസ് തുടങ്ങുന്നത്. കേന്ദ്രാനുമതിക്ക് കാത്തുനില്‍ക്കാതെയാണ് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കൊച്ചി മെട്രോയുടെ അനുബന്ധ ജോലികള്‍ തുടങ്ങിയതും കേന്ദ്രാനുമതി ലഭിക്കാതെയാണ്.
25 ശതമാനം നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തുന്നതെന്ന് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞും പറഞ്ഞു.
Post Your Comments