ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. കേരളത്തിലും പശ്ചിബംഗാളിലുമാണ് കനയ്യകുമാര്‍ പ്രചാരണത്തിനെത്തുക.
”സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുന്നവരാണ് ജെ.എന്‍.യു.വിലെ പ്രക്ഷോഭത്തെ പിന്തുണച്ചത്. ഇന്നു ജെ.എന്‍.യു ചിന്തിക്കുന്നതാണ് നാളെ സമൂഹം ചിന്തിക്കുക. ശക്തമായ ജനാധിപത്യത്തിനാണ് ജെ.എന്‍.യു നിലകൊള്ളുന്നത്. മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ നാലാം തൂണ്. ജെ.എന്‍.യു വിലെ വിദ്യാര്‍ഥികള്‍ ദേശസ്നേഹം ഉള്ളവരാണ്”. മാധ്യമങ്ങളോട് സംസാരിക്കവെ കനയ്യ കുമാര്‍ പറഞ്ഞു
Post Your Comments