കണ്ണൂര്‍: ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നാലാംഗസംഘം അടിച്ചുതകര്‍ത്തത്.ശബ്ദം കേട്ട് ജനലിലൂടെ നോക്കുമ്പോഴാണ് ഓട്ടോ തകര്‍ക്കുന്നത് കണ്ടതെന്ന് ചിത്രലേഖ മാധ്യമങ്ങളോട് പറഞ്ഞു.അഭിജിത്ത് എന്ന യുവാവിന്റെനേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ചിത്ര ലേഖ പറഞ്ഞു.പയ്യന്നൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കേസിന്റെ ആവശ്യത്തിനായാണ് ചിത്രലേഖ എത്തിയത്. തനിച്ചായതിനാല്‍ പുലര്‍ച്ചെ പുറത്തിറങ്ങിയില്ല.
ആക്രമണത്തിന് നേതൃത്വം നല്‍കിയ അഭിജിത്ത് ഇതിന് മുമ്പും തന്റെ ഓട്ടോ ആക്രമിച്ചിരുന്നു. ഇതില്‍ അഭിജിത്തിനെതിരേ കേസ്സും കൊടുത്തിരുന്നു. ഈ കേസ് അടുത്ത കാലത്ത് പിന്‍വലിച്ചിരുന്നു. ഏകദേശം 10 വര്‍ഷമായി സിപിഎം ഉപരോധത്തിലാണ് ചിത്ര ലേഖ.ദളിത് വിഭാഗത്തിലുള്ള ചിത്ര ലേഖ ഓട്ടോ റിക്ഷഓടിച്ചത് മാത്രമല്ല, തിയ്യ സമുദായത്തിലെ ശ്രീകാന്ത് എന്ന യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് സിപിഎമ്മിന്റെ ശത്രു ലിസ്റ്റിലായത് എന്നാണു ചിത്രലേഖ പറയുന്നത്.
ജീവിക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ ചിത്രലേഖ 122 ദിവസംനീണ്ട സമരം നടത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തും ഉമ്മന്‍ചാണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് ചിത്രലേഖ സമരം നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി അന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒന്നും ആയില്ലെന്നാണ് ചിത്രലേഖ പറയുന്നത് .
Post Your Comments