അബുദാബി: 2000 വർഷം പഴക്കമുള്ള തകർന്ന നിലയിലുള്ള സൂര്യക്ഷേത്രം പുനർ നിർമ്മിക്കാൻ യു എ ഇ സർക്കാർ തയ്യാറെടുക്കുന്നു. ഉമ്മുൽ ദുവൈനിൽ ഉള്ള ഈ ക്ഷേത്രത്തിൽ ശമാഷ് എന്ന ദേവനെയാണ് പ്രാതിഷ്ടിച്ചിരുന്നതെന്ന് പുരാവസ്തു ഗവേഷകർ വെളിപ്പെടുത്തി. 1980-ലായിരുന്നു ഇദുർ എന്ന സ്ഥലത്ത് ഈ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയത്.
യുണെസ്കോയുടെ ലോകപൈതൃക പദവിയിൽ ഇടം പിടിക്കാനായി യുഎഇ കൊടുത്ത ചരിത്രപ്രധാനമായ ആറു കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ ശിലാ ലിഖിതങ്ങളിൽ നിന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ടാ ദേവതയുടെ കാര്യം ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയത്.
ഈ ക്ഷേത്രത്തെ തനതു മാതൃകയിൽ രക്ഷിക്കാനാണ് പുനർനിർമ്മിക്കാൻ ഭരണകൂടം തീരുമാനിച്ചത്. ഇവിടെ നിന്നും ലഭിച്ച പരുന്ത് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങൾ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. ആദ്യഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments