NewsIndia

കാമുകനുമായി വാക്കുതര്‍ക്കം: കാമുകി ജീവനൊടുക്കി

ബംഗളുരു: കാമുകനുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഇരുപതുകാരിയായ വിദ്യാര്‍ഥിനി ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ജീവനൊടുക്കി. ബംഗളുരു സിവി രാമന്‍ നഗറിലെ കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ(ഡിആര്‍ഡിഒ) കെട്ടിടങ്ങളില്‍ ഒന്നിന്റെ മുകളില്‍നിന്നാണ് പെണ്‍കുട്ടിചാടിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

കാമുകനുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്നായിരുന്നു ജീവനൊടുക്കല്‍. ഒപ്പമുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇരുവരും അഞ്ചുമാസം മുമ്പാണ് പ്രണയത്തിലായത്. കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മുത്തച്ഛന്റെ പരാതിയില്‍ മഹാദേവപുര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button