റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതിന് തൊട്ടുമുന്‍പ് ഒരു സൗദി എയര്‍വേയ്സ് വിമാനത്തിന്റെ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിലെ ബിഷായില്‍ ല്‍ നിന്നും റിയാദിലേക്ക് വിമാനത്തിലേക്ക് നിറയെ യാത്രക്കാരുമായി വന്ന സൗദിയ എയര്‍ലൈന്‍സിന്റെ പൈലറ്റ് വലീദ് ബിന്‍ മുഹമ്മദ് അല്‍ മുഹമ്മദ് ആണ് ലാന്‍ഡിംഗിന് തൊട്ട് മുന്‍പ് ഹൃദയാഘാതത്താല്‍ മരണമടഞ്ഞത്.
എന്നാല്‍ ധൈര്യം കൈവിടാതെ കണ്‍ട്രോള്‍ ടവറില്‍ ബന്ധപ്പെട്ട സഹ-പൈലറ്റ് റാമി ഘസ ബതാബര അടിയന്തിരമായി ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് സഹപൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.
വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗദിയ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments