International

പത്താന്‍കോട്ട് ആക്രമണം : ഇന്ത്യയ്ക്ക് ജെയ്‌ഷെ മുഹമ്മദ് തലവനെ ചോദ്യം ചെയ്യാന്‍ അവസരം നല്‍കാമെന്ന് പാകിസ്ഥാന്‍

വാഷിങ്ടണ്‍ : പത്താന്‍കോട്ട് ആക്രമണക്കേസില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കാമെന്ന് പാകിസ്ഥാന്‍. യു.എസില്‍ പ്രതിരോധ മേഖലയിലെ വാര്‍ത്തകളെഴുതുന്ന മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ ചോദ്യങ്ങള്‍ക്കു മറുപടിയായി പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യം തങ്ങള്‍ അന്വേഷണം നടത്തി അസ്ഹര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ചോദ്യം ചെയ്യാനായി മസൂദിനെ നല്‍കും. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉടന്‍ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സഹകരണം ഉറപ്പുനല്‍കിയിരുന്നു.

ഇന്ത്യയില്‍ നിന്ന് ലഭിച്ച ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചിലരെ ഉടന്‍ തന്നെ വീട്ടുതടങ്കലിലാക്കുകയും മറ്റു ചിലര്‍ക്ക് പല അവകാശങ്ങളും വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. സംയുക്ത അന്വേഷണ സംഘത്തെ നിയമിച്ചുവെന്നും അസീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button