International

യു.എസ് കോണ്‍ഗ്രസിലേക്ക് സ്ഥാനാര്‍ത്ഥിയായി മലയാളി

ന്യൂജഴ്‌സി: യു.എസ് പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് ഒരു മലയാളിയും മല്‍സരിക്കുന്നു. ന്യൂജഴ്‌സി ഏഴാം ജില്ലയില്‍ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പീറ്റര്‍ ജേക്കബാണ് ആ മലയാളി.

നാല് കൗണ്ടികളുള്‍പ്പെടുന്ന ജില്ലയുടെ ഇപ്പോഴത്തെ പ്രതിനിധി റിപ്പബ്ലിക്കനാണ്. സ്വന്തം കുടുംബത്തേപ്പോലെ അമേരിക്കന്‍ സ്വപ്‌നം സഫലമാക്കാന്‍ കുടിയേറ്റക്കാരുള്‍പ്പെടെ എല്ലാവര്‍ക്കും അവസരമൊരുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ പീറ്റര്‍ പറയുന്നു. ജൂണില്‍ നടക്കുന്ന പ്രൈമറിക്ക് ശേഷം നവംബറിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ നേരിടുക.

കോട്ടയം വാഴൂര്‍ പുളിക്കല്‍ കവല മുല്ലോത്ത് പുതുപ്പറമ്പില്‍ ജേക്കബിന്റേയും ന്യൂജഴ്‌സിയില്‍ സെക്യൂരിറ്റി സിസ്റ്റംസ് കമ്പനി നടത്തുന്ന ഷീലയുടേയും പുത്രനാണ് പീറ്റര്‍.

shortlink

Post Your Comments


Back to top button