Technology

ചില ഫേസ്ബുക്ക് ടിപ്പുകള്‍

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള സാമൂഹ്യ മാധ്യമാണ് ഫേസ്ബുക്ക്. പോസ്റ്റുകളും മെസേജുകളും എളുപ്പത്തില്‍ കൈമാറാമെന്ന പ്രത്യേകത തന്നെയാണ് ഫേസ്ബുക്കിനെ ആളുകള്‍ക്കിടയില്‍ ഇത്രയധികം ജനപ്രിയമാക്കിയത്. നിരവധി മാറ്റങ്ങളും ഫേസ്ബുക്കില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ ഓരോ ഉപഭോക്താവും ഈ മാറ്റങ്ങളൊക്കെ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ഫേസ്ബുക്ക് സുഗമമായി ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില വിവരങ്ങളാണ് ചുവടെ.

ബ്ലോക്ക് വേണ്ട, അണ്‍ഫോളോ ചെയ്യാം

ഏതെങ്കിലും സുഹൃത്തുക്കളുടെ പോസ്റ്റുകളും സ്റ്റാറ്റസുകളും നിങ്ങളെ ആലോസരപ്പെടുത്തുന്നുണ്ടോ? എങ്കില്‍ അവരുടെ ഫേസ്ബുക്ക് പേജോ/പോസ്റ്റോ ഓപ്പണ്‍ ചെയ്യുക. അവിടെയുള്ള ‘അണ്‍ഫോളോ’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതിലൂടെ അവരുടെ പോസ്റ്റുകളെ നിങ്ങളുടെ ന്യൂസ് ഫീഡുകളില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കും.

വീഡിയോ സേവ് ചെയ്യാം

ഇനി മുതല്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഫേസ്ബുക്ക് വീഡിയോകള്‍ സേവ് ചെയ്ത് വയ്ക്കാന്‍ സാധിക്കും. വീഡിയോയുടെ മുകളില്‍ വലത്തുവശത്തുള്ള ‘ആരോ’ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ സേവ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.

അണ്‍ഫ്രണ്ടഡ്

ആരെങ്കിലും നിങ്ങളെ അണ്‍ഫ്രണ്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഈ എക്സ്റ്റന്‍ഷന്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്നു.

ലാസ്റ്റ് സീന്‍

ഈ ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനിലൂടെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് ചാറ്റിലെ ‘ലാസ്റ്റ് സീന്‍’ മറയ്ക്കാനാവും.

സേര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഒളിക്കാം

ഗൂഗിള്‍ പോലെതന്നെ ഫേസ്ബുക്കിലും ആളുകളുടെ ഫോട്ടോകള്‍ പോസ്റ്റുകളൊക്കെ നമുക്ക് സേര്‍ച്ച് ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ വിവരങ്ങള്‍ സേര്‍ച്ചില്‍ വരുന്നത് താല്പര്യമില്ലെങ്കില്‍ ‘എനേബിള്‍ പബ്ലിക് സേര്‍ച്ച്’ എന്ന ഓപ്ഷന്‍ അണ്‍ടിക്ക് ചെയ്യുക.

ഡൗണ്‍ലോഡ് എ കോപ്പി

നിങ്ങളുടെ ഫേസ്ബുക്കിലെ മുഴുവന്‍ വിവരങ്ങളും ഒരു കംപ്രസ്ഡ് ഫയലായി സിസ്റ്റത്തിലേക്ക് സേവ് ചെയ്യാന്‍ ഈ ഓപ്ഷന്‍ സഹായിക്കും. നിങ്ങള്‍ ചെയ്യേണ്ടത്: സെറ്റിങ്ങ്‌സ്> ജെനറല്‍> ‘ഡൗണ്‍ലോഡ് എ കോപ്പി’

വ്യൂ ആസ്

മറ്റുള്ളവര്‍ നമ്മുടെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ എങ്ങനെ കാണുന്നുവെന്ന് അറിയാന്‍ കവര്‍ ഫോട്ടോയുടെ വലത് ഭാഗത്ത് താഴെയുള്ള 3ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. അതിലെ ‘വ്യൂ ആസ്’ ഓപ്ഷനിലൂടെ നിങ്ങള്‍ക്കതിന് സാധിക്കും.

നിറം മാറാം

ഫേസ്ബുക്കിന്റെ നീലനിറം കണ്ട് മടുത്തെങ്കില്‍ ഗൂഗിള്‍ ക്രോമിലെ ഒരു എക്‌സ്റ്റെന്‍ഷനിലൂടെ നമുക്ക് ഫേസ്ബുക്കിന്റെ നിറം മാറ്റാന്‍ സാധിക്കും.

ആപ്പ് ഇന്‍വൈറ്റ് ബ്ലോക്ക് ചെയ്യാം

സ്ഥിരമായി ചില സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് ഗെയിം/ആപ്പ് റിക്വെസ്റ്റ് അയക്കുന്നുണ്ടെങ്കില്‍ അവരെ അണ്‍ഫ്രണ്ട് ചെയ്യേണ്ട കാര്യമില്ല. സെറ്റിങ്ങ്‌സിലെ ‘ബ്ലോക്ക് ആപ്പ് ഇന്‍വൈറ്റ്‌സ്’ എന്ന ഓപ്ഷനിലൂടെ നമുക്ക് ആപ്ലിക്കേഷന്‍ ഇന്‍വൈറ്റുകള്‍ക്ക് തടയിടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button