ദുബായ്: അപകടസാദ്ധ്യതയുള്ള അന്‍പതോളം കളിപ്പാട്ടങ്ങള്‍ക്ക് ദുബായ് മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തി. മൂര്‍ച്ചയേറിയതും ചെറുതുമായ വസ്തുക്കള്‍ അടങ്ങിയ കളിപ്പാട്ടങ്ങളും തീപിടിക്കുന്ന മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച പാവകള്‍ക്കുമാണ് വിലക്ക്.
2015 ലെ ആദ്യ ഏഴ് മാസങ്ങള്‍ക്കിടയിലാണ് ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് വിപണിയിലെത്തിയ രണ്ട് ഹൃദയത്തിന്റെ ആകൃതിയിലുള്ള ചൈനീസ് നിര്‍മ്മിത മേക്കപ്പ് സെറ്റ് ആണ് വിലക്കേര്‍പ്പെടുത്തിവയില്‍ പ്രധാനം. ഇതില്‍ കൂര്‍ത്ത മൂര്‍ച്ചയേറിയ വസ്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മാഗ്‌നെറ്റിക് ലറ്ററുകള്‍, ഹലോവീന്‍ ലാറ്റക്‌സ് മുഖം മൂടി (ശ്രീലങ്കന്‍ നിര്‍മ്മിതം) എന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടും. 2011 ദുബായ് മുനിസിപ്പാലിറ്റി 184 കളിപ്പാട്ടങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments