മുംബൈ: മുഖ്യമന്ത്രിയുടെ സുന്ദരിയായ ഭാര്യ എന്ന നിലയില്‍ അമൃതാ ഫട്‌നാവീസ് ഇപ്പോള്‍ തന്നെ മഹാരാഷ്ട്ര മുഴുവന്‍ പ്രശസ്തയാണ്. എന്നാല്‍ അമൃതാ ഫട്‌നാവീസ് ഇനി സ്വന്തം നിലയില്‍ രാജ്യം മുഴുവന്‍ അറിയപ്പെടാന്‍ ഒരുങ്ങുകയാണ്. ബോളിവുഡില്‍ പിന്നണി ഗായികയായി അരങ്ങേറിയ അമൃത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിന്റെ പ്രശസ്തിയുടെ നിഴലില്‍ നിന്നും മാറി തന്റേതായ ഇടം കണ്ടെത്താന്‍ ഒരുങ്ങുന്നു.
പ്രിയങ്കാചോപ്ര നായികയായ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയില്‍ പാടിക്കൊണ്ടാണ് തന്റെ സ്വരം അമൃത കേള്‍പ്പിച്ചിരിക്കുന്നത്. ഗാനം ഇതിനകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു ഭക്തിഗാനമാണ് അമൃത ആലപിച്ചത്. പാട്ടിന് പ്രതിഫലം വാങ്ങിയില്ലെന്നും പുതിയ പാട്ടുകളൊന്നും കരാറായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനോജ് മുണ്ടാഷീര്‍ എഴുതിയ ഗാനം സംഗീതം നല്‍കിയത് സലിം സുലൈമാനാണ്.
അതേസമയം മറ്റൊരു സിനിമയുടെ പാട്ട് റെക്കോഡിംഗിനിടയിലാണ് ഭാര്യയ്ക്ക് ഈ ചിത്രത്തിലെ ഓഫര്‍ വന്നതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി തന്നെ പറയുന്നു. റെക്കോഡിംഗ് ശ്രദ്ധിച്ച പ്രകാശ് ഝാ തന്റെ സിനിമയിലെ പാട്ടിന് ഇണങ്ങുന്നതാണ് ഈ സ്വരമെന്ന് തിരിച്ചറിയുകയും ക്ഷണിക്കുകയുമായിരുന്നു. പാട്ട് റെക്കോഡ് ചെയ്യാന്‍ ഒന്നര ദിവസം തന്നെ വേണ്ടി വന്നു. ബാങ്ക് ജീവനക്കാരിയായ അമൃത ഭര്‍ത്താവ് മുഖ്യമന്ത്രിയായതോടെ മുംബൈയിലേക്ക് പോരുകയായിരുന്നു.
പ്പോള്‍ തന്നെ മഹാരാഷ്ട്ര മുഴുവന്‍ പ്രശസ്തയാണ്. എന്നാല്‍ അമൃതാ ഫട്‌നാവീസ് ഇനി സ്വന്തം നിലയില്‍ രാജ്യം മുഴുവന്‍ അറിയപ്പെടാന്‍ ഒരുങ്ങുകയാണ്. ബോളിവുഡില്‍ പിന്നണി ഗായികയായി അരങ്ങേറിയ അമൃത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിന്റെ പ്രശസ്തിയുടെ നിഴലില്‍ നിന്നും മാറി തന്റേതായ ഇടം കണ്ടെത്താന്‍ ഒരുങ്ങുന്നു.
പ്രിയങ്കാചോപ്ര നായികയായ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയില്‍ പാടിക്കൊണ്ടാണ് തന്റെ സ്വരം അമൃത കേള്‍പ്പിച്ചിരിക്കുന്നത്. ഗാനം ഇതിനകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു ഭക്തിഗാനമാണ് അമൃത ആലപിച്ചത്. പാട്ടിന് പ്രതിഫലം വാങ്ങിയില്ലെന്നും പുതിയ പാട്ടുകളൊന്നും കരാറായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മനോജ് മുണ്ടാഷീര്‍ എഴുതിയ ഗാനം സംഗീതം നല്‍കിയത് സലിം സുലൈമാനാണ്.
അതേസമയം മറ്റൊരു സിനിമയുടെ പാട്ട് റെക്കോഡിംഗിനിടയിലാണ് ഭാര്യയ്ക്ക് ഈ ചിത്രത്തിലെ ഓഫര്‍ വന്നതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി തന്നെ പറയുന്നു. റെക്കോഡിംഗ് ശ്രദ്ധിച്ച പ്രകാശ് ഝാ തന്റെ സിനിമയിലെ പാട്ടിന് ഇണങ്ങുന്നതാണ് ഈ സ്വരമെന്ന് തിരിച്ചറിയുകയും ക്ഷണിക്കുകയുമായിരുന്നു. പാട്ട് റെക്കോഡ് ചെയ്യാന്‍ ഒന്നര ദിവസം തന്നെ വേണ്ടി വന്നു. ബാങ്ക് ജീവനക്കാരിയായ അമൃത ഭര്‍ത്താവ് മുഖ്യമന്ത്രിയായതോടെ മുംബൈയിലേക്ക് പോരുകയായിരുന്നു.
Post Your Comments