International

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയില്‍ ഉത്കണ്ഠയുണ്ട്: മാര്‍ക്ക് സക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. പക്ഷെ അതില്‍ ഭയപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ ഫെയ്സ്ബുക്ക് നിലകൊള്ളുന്നത് ലോകത്തിലെ ആളുകള്‍ക്കുള്ള ശബ്ദമാകുന്നതിനും യുക്തിവാദത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സെ എന്നിവര്‍ക്കെതിരെ വധഭീഷണി മുഴക്കിയത്. ട്വിറ്ററും ഫെയ്സ്ബുക്കും ഹാക്ക് ചെയ്ത് തകര്‍ക്കുമെന്നും ഈ കമ്പനികള്‍ക്ക് നേതൃത്വം നല്‍കുന്നവരെ വധിക്കുമെന്നുമാണ് വീഡിയോയിലൂടെയുള്ള ഭീഷണി. 25 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ തന്നെയാണ് ഐ.എസ് പുറത്തുവിട്ടത്.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതുമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും നടപടിക്കെതിരെ പോരാട്ടം നടത്തുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലെ കൊലപാതക സര്‍ക്കാരിന്റെ സഹായികളാണ് ഈ കമ്പനികളെന്ന് ഐ.എസ് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സക്കര്‍ബര്‍ഗും ട്വിറ്റര്‍ സി.ഇ.ഒയും പൊട്ടിത്തെറിക്കുന്നതിന്റെ ഗ്രാഫിക്കല്‍ വീഡിയോയും ഐ.എസ് ഉള്‍പ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button