ന്യൂയോര്‍ക്ക്: പുതിയ സൂപ്പര്‍സോണിക് പാസഞ്ചര്‍ ജറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പ്രഖ്യാപിച്ചു. അതിനുള്ള പ്രാഥമിക ഡിസൈന് രൂപം നല്‍കാനുള്ള കരാറും നാസ നല്‍കി കഴിഞ്ഞു.
സൂപ്പര്‍സോണിക് പാസഞ്ചര്‍ ജറ്റിന്റെ പ്രാഥമിക ഡിസൈന്‍ സൃഷ്ടിക്കാന്‍ യു.എസ്.കമ്പനിയായ ‘ലോക്ക്ഹീഡ് മാര്‍ട്ടിന് ‘ രണ്ട് കോടി ഡോളറിന്റെ കരാര്‍ നല്‍കിയതായി നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോര്‍ഡന്‍ ആണ് അറിയിച്ചത്.
വിമാനത്തെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവും ശബ്ദം കുറഞ്ഞതുമാക്കാന്‍ കടുത്ത ശ്രമം നാസ നടത്തുന്നതായി ബോര്‍ഡന്‍ അറിയിച്ചു. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങളാണ് സൂപ്പര്‍സോണിക് ജറ്റുകള്‍.
എന്നാല്‍ പുതിയ സൂപ്പര്‍സോണിക് ജറ്റിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും പറക്കല്‍ പരീക്ഷണവും പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. 2020 ഓടെ ആദ്യ പരീക്ഷണ പറക്കല്‍ സാധ്യമാകുമെന്നാണ് നാസയുടെ കണക്ക്കൂട്ടല്‍.
Post Your Comments