അബുദാബി: യു.എ.ഇയെ വാട്സ്ആപ്പ് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളിലൂടെ അപമാനിച്ച ഒമാനി യുവാവിന് യു.എ.ഇ ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചു. യുവാവിന് മൂന്ന് വര്‍ഷത്തെ തടവും അന്‍പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ. സോഷ്യല്‍മീഡിയയിലൂടെ രാജ്യത്തെ സൈനികരേയും രാഷ്ട്രത്തിന്റെ ചിഹ്നങ്ങളേയും സ്മാരകങ്ങളേയും അപമാനിച്ചു എന്നാണ് കേസ്. ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ യുവാവിനെ നാട് കടത്തും.
യെമനില്‍ കൊല്ലപ്പെട്ട യുഎഇ സൈനികരേയും 29കാരനായ യുവാവ് വാട്ട്സ് ആപിലൂടെ അപമാനിച്ചിരുന്നു. കൊല്ലപ്പെട്ട സൈനികരെ ഭീരുക്കള്‍ എന്ന് വിളിച്ച് യുവാവ് ആക്ഷേപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ സ്വദേശികള്‍ രംഗത്തെത്തിയിരുന്നു. സ്വദേശികളെ അപമാനിയ്ക്കുന്ന തരത്തിലുള്ളവയായിരുന്നു ഇയാളുടെ പോസ്റ്റുകള്‍ ഏറെയും.
Post Your Comments