അജ്മാന്‍ : വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വായി അജ്മാന്‍-ഷാര്‍ജ ടൂറിസ്റ്റ് ബസ് സര്‍വ്വീസ്. അജ്മാന്‍ വിനോദസഞ്ചാര വികസനവകുപ്പ് ഷാര്‍ജ ഷുറൂഖ് നിക്ഷേപക അതോറിറ്റിയുമായി സഹകരിച്ചാണു പുതിയ സര്‍വീസ് ആരംഭിച്ചത്.
ബസ് സര്‍വീസിന്റെ ഉദ്ഘാടനം അജ്മാന്‍ മ്യൂസിയകവാടത്തിനടുത്ത് വിനോദസഞ്ചാര വികസനവകുപ്പ് തലവന്‍ ഫൈസല്‍ അല്‍നുഐമി നിര്‍വഹിച്ചു. ഷുറൂഖ് സിഇഒ മര്‍വാനും വിവിധ വകുപ്പ് മേധാവികളും ചടങ്ങില്‍ സംബന്ധിച്ചു. 2021 ഓടെ വര്‍ഷംതോറും 50 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണു ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്.
Post Your Comments