കൊച്ചി: അറസ്റ്റിലായ മാംഗോ ഫോണ്‍ (എം ഫോണ്‍) ഉടമകളായ ആന്റോ അഗസ്റ്റിന്, ജോസൂട്ടി എന്നിവര്‍ പൊലീസ് അകമ്പടിയോടെ ഫോണിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിലാണ് ചടങ്ങ് നടന്നത്.
കേരളത്തില്‍ നിന്നുളള ആദ്യ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ പുറത്തിറങ്ങാനിരുന്ന എം ഫോണിന്റെ ലോഞ്ചിങ്ങ് ഇന്ന് വൈകിട്ട് അഞ്ചു മണിയ്ക്കാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോഞ്ചിങ്ങിന് തൊട്ടുമുമ്പ് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വായ്പ തിരിച്ചടച്ചില്ലെന്ന ബാങ്ക് ഓഫ് ബറോഡ അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. ഏകദേശം 2.5 കോടി രൂപ തട്ടിച്ചെന്നാണ് കേസ്.
Post Your Comments