ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാരോപിക്കുന്ന ഇസ്രത് ജഹാനുള്‍പ്പെടെയുള്ള നാല്‍വര്‍ സംഘത്തെക്കുറിച്ചുള്ള സത്യവാങ്മൂലം തിരുത്തിയെന്ന വാദത്തെ ബലപ്പെടുത്തി അക്കാലയളവില്‍ ആഭ്യന്തരമന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ച മറ്റൊരു ഉദ്യോഗസ്ഥന്റെയും വെളിപ്പെടുത്തല്‍. ആഭ്യന്തര സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന മുന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന ആര്‍വിഎസ് മണിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടു സത്യവാങ്മൂലമാണ് വ്യാജ ഏറ്റുമുട്ടലുമായി ബന്ദപ്പെട്ട് രണ്ടാം യുപിഎ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ആദ്യത്തേതില്‍ ഇസ്രത്ത് ജഹാനും സംഘവും തീവ്രവാദികളെന്ന് പറയുമ്പോള്‍ രണ്ടാമത്തേതില്‍ മലക്കം മറിഞ്ഞു. ഇവര്‍ തീവവ്രവാദികളാണെന്നതിന് തെളിവില്ലെന്ന് പറഞ്ഞു. ഈ രണ്ടു സത്യവാങ്മൂലത്തിലും തന്നെ റബര്‍ സ്റ്റാമ്പായി നിര്‍ത്തി ഒപ്പിടീക്കുകയായിരുന്നുവെന്നും ആര്‍വിഎസ് മണി ആരോപിക്കുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന് ഗുജറാത്ത് ഇന്റലിജന്റ്‌സ് ബ്യൂറോ ഓഫിസര്‍മാരെ കുടുക്കുന്നതിനായിരുന്നു രണ്ടാമത്തെ സത്യവാങ്മൂലം. പ്രത്യേക അന്വേഷണ സംഘം തലവന്‍ സതിഷ് വര്‍മ തന്നെ പീഡിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇദ്ദേഹം തന്നെ സിഗരറ്റുകൊണ്ട് പൊള്ളലേല്‍പ്പിച്ചിരുന്നുവെന്നും ആര്‍വിഎസ് മണി പറഞ്ഞു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന തരത്തിലാണ് ആര്‍വിഎസ് മണിയുടെയും പ്രസ്താവന. ഈ രണ്ടു ആരോപണങ്ങളുടെയും മുന നീളുന്നത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ നേര്‍ക്കാണ്.
Post Your Comments