Kerala

ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍ : ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഡ്രൈവിംഗ് ദൃശ്യങ്ങള്‍ പുറത്ത്. തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയിലാണ് ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്റെ ഡ്രൈവിംഗ്. വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ഓടിക്കുകയാണെങ്കില്‍ അതിന് പ്രത്യേക അനുമതി വാങ്ങണമെന്നാണ് നിയമം. കൂടാതെ വാഹനമോടിക്കുന്നത് പ്രായപൂര്‍ത്തിയാകാത്തയാളുമാണ്. വാഹനത്തിനുള്ളില്‍ ഐ.ജിയുടെ മകനോടൊപ്പം പോലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. മൂന്നു വ്യത്യസ്ത വീഡിയോകളാണ് പുറത്ത് വന്നിട്ടുള്ളത്. മൂന്നിലും വ്യത്യസ്ത വാഹനങ്ങളാണ് ഐജിയുടെ മകന്‍ ഓടിക്കുന്നത്.

ഒരു വീഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നില്‍ പൊലീസ് അക്കാദമി ഐ.ജിയുടെ വാഹനമാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഓടിക്കുന്നത്. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വീഡിയോകളില്‍ വ്യക്തമാണ്.

shortlink

Post Your Comments


Back to top button