കൊച്ചി : ഘടനയില്‍ മാറ്റം വരുത്തി ഓടിക്കുന്ന ഫ്രീക്ക് ബൈക്കുകള്‍ തടണമെന്ന് ഹൈക്കോടതി. ഗതാഗത സെക്രട്ടറിക്ക് ജസ്റ്റിസ് വി. ചിദംബരേഷാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
ഘടനയില്‍ മാറ്റം വരുത്തിയ ബൈക്കിന്റെ ആര്‍സി ബുക്ക് പിടിച്ചെടുത്ത കൊച്ചിയിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്തുള്ള പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സൈലന്‍സറും ഹാന്‍ഡിലും അടക്കം ഭാഗങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് അനുവദിക്കരുതെന്നുംകോടതി വ്യക്തമാക്കി.
ഇത്തരം ചട്ടലംഘനം കണ്ടെത്തിയാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നടപടിയെടുക്കണം. സൈലന്‍സറില്‍ മാറ്റം വരുത്തിയ ബൈക്കുകള്‍ ഉണ്ടാക്കുന്ന ശബ്ദ മലിനീകരണം രോഗികള്‍ക്കും പ്രായമായവര്‍ക്കും ഹാനികമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം ആര്‍സി ബുക്ക് പിടിച്ചെടുക്കാന്‍ ഉദ്യോഗസഥര്‍ക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Post Your Comments